Web Desk

പത്തനംതിട്ട

June 12, 2020, 8:29 am

ആദ്യ റാപ്പിഡ് ടെസ്റ്റ് ആംബുലന്‍സ് പത്തനംതിട്ടയില്‍, ക്വാറന്റീന്‍ കേന്ദ്രങ്ങളിലും, കോവിഡ് ക്ലസ്റ്റര്‍ മേഖലകളിലും പരിശോധന

Janayugom Online

കോവിഡ് സ്രവ പരിശോധനയ്ക്കായുള്ള റാപ്പിഡ് ടെസ്റ്റ് ആംബുലന്‍ കേരളത്തില്‍ ആദ്യമെത്തുക പത്തനംതിട്ടയില്‍. തിരുവല്ല സബ് കലക്ടര്‍ വിനയ്ഗോയലിന്റെ നേതൃത്വത്തില്‍ ഒരുപറ്റം യുവഎഞ്ചിനിയര്‍മാരാണ് വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും കോവിഡ് ക്ലസ്റ്റര്‍ മേഖലകളിലുമെത്തി ദ്രുതഗതിയില്‍ സ്രവപരിശോധന പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധ്യമാകും.

പദ്ധതി നടപ്പിലാകുന്നതോടെ സാമ്പിൾ ശേഖരണ സമയത്ത് ആരോഗ്യ പ്രവർത്തകർ രോഗിയുമായി കൂടുതൽ അടുത്ത് ഇടപഴുകുന്നത് ഒഴിവാക്കാന്‍ സാധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് കൂടുന്ന സാഹചര്യത്തില്‍ ഇത് വലിയൊരാശ്വാസമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കൂടുതൽ സാമ്പിൾ ശേഖരിക്കാമെന്നത് പരിശോധനയുടെ എണ്ണം കൂട്ടും. ഏത് കാലാവസ്ഥയിലും എവിടെയും എത്തി ചേരാനാകുമെന്നതാണ് വാഹനത്തിന്റെ പ്രത്യേകത.

Eng­lish Sum­ma­ry: First covid rapid test ambu­lance in pathanamthitta

You may also like this video