Web Desk

ന്യൂഡല്‍ഹി

January 16, 2021, 1:02 pm

രാജ്യത്തെ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചത് ശുചീകരണ തൊഴിലാളി മനീഷ് കുമാര്‍

Janayugom Online

രാജ്യത്തെ ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചത് ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ സാന്നിദ്ധ്യത്തിലാണ് മനീഷ് കുമാര്‍ വാക്സിൻ സ്വീകരിച്ചത്. പിന്നലെ എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.

രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്സിൻ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 വരെയാണ് വാക്സിനേഷൻ സമയം.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുളളത്.

ENGLISH SUMMARY: FIRST COVID VACCINE RECEIVED BY MANEESH KUMAR

YOU MAY ALSO LIKE THIS VIDEO