29 March 2024, Friday

Related news

March 18, 2024
March 12, 2024
March 11, 2024
March 10, 2024
March 1, 2024
February 26, 2024
February 17, 2024
February 16, 2024
February 14, 2024
February 13, 2024

ആദ്യം ധോണി, പിന്നെ കോലി; താരങ്ങളെയല്ല, രാജ്യത്തെ ആരാധിക്കൂ: ഗംഭീര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2022 11:08 pm

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നതിനെതിരെ വിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. താരങ്ങളെക്കാള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെയാണ് ആരാധകര്‍ ആരാധിക്കേണ്ടതെന്ന് ഗംഭീര്‍ പറഞ്ഞു. എന്നാല്‍ അസൂയ കാരണമാണ് ഗംഭീറിന്റെ അഭിപ്രായ പ്രകടനങ്ങളെന്ന് സമൂഹമാധ്യമങ്ങള്‍ പ്രതികരിച്ചു.
‘വലിയ താരപദവി നല്‍കുന്ന രീതിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തുവരേണ്ടതായുണ്ട്. അത് ഇന്ത്യന്‍ ക്രിക്കറ്റായാലും രാഷ്ട്രീയമായാലും അങ്ങനെയാണ്. അമിതമായുള്ള താര ആരാധനകള്‍ നിര്‍ത്തൂ. ചെയ്യേണ്ടത് ഇന്ത്യയെ ആരാധിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ കൂടി വന്നതോടെ കളിക്കാരുടെ പ്രശസ്തിയും ആരാധനയും വീണ്ടും ഉയരങ്ങളിലെത്തി. 

കോലി 100 എടുത്ത ദിവസം ഭുവനേശ്വര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആരും അതിനെ കുറിച്ച്‌ സംസാരിച്ചിട്ടില്ല. താന്‍ മാത്രം ആണ് കമന്ററിയില്‍ എങ്കിലും ഇതിനെ കുറിച്ച്‌ സംസാരിച്ചത്. എന്നാല്‍ കോലി സെഞ്ചുറി അടിച്ചപ്പോള്‍ രാജ്യമെങ്ങും ആഘോഷമാണ്. ഇന്ത്യ ഈ താരാരാധന അവസാനിപ്പിക്കേണ്ട സമയം ആയി. വിരാട് കോലി ക്യാപ്റ്റനായിരിക്കെ അനില്‍ കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോഴും പ്രധാന തീരുമാനങ്ങളെല്ലാം ധോണിയുടേതായിരുന്നു. ഇന്ത്യന്‍ ടീമിന്റെ അന്തിമ വാക്കായി ധോണി മാറിയിരുന്നുവെന്ന് പറയാം’-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:First Dhoni, then Kohli; Wor­ship the nation, not the stars: Gambhir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.