ഇന്ത്യയില്‍ ആദ്യമായി ജെനോമിക്സ് അധിഷ്ഠിത ഹോമിയോപ്പതി ചികിത്സ

കൊച്ചി : ഇന്ത്യയിലാദ്യമായി രോഗികളുടെ ജനിതക സവിശേത കണ്ടെത്തി ഏറ്റവും ഫലപ്രദമായ ചികിത്സ നല്കുന്ന ജെനോമിക്സ് ഹോമിയോപ്പതി ഡോ.ബത്രാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോമിയോപ്പതി ക്ലിനിക്സ് അവതരിപ്പിച്ചു. കൂടുതല്‍ ശാസ്ത്രീയവും സൂക്ഷ്മവും സുരക്ഷിതവുമായ ഈ പുതിയ ചികിത്സാ രീതിയില്‍ രോഗിയുടെ വ്യക്തിത്വവും ജനിതക സവിശേഷതകളും ശാസ്ത്രീയ പരിശോധനകളിലൂടെ വിലയിരുത്തിയാണ് ചികിത്സ നല്‍കുന്നത്.
ഒരോ വ്യക്തിയുടെയും ജനിതക ഘടന വ്യത്യസ്തമായതിനാല്‍ ഡോ. ബത്രാസ് ജെനോ ഹോമിയോപ്പതിയില്‍ ഒരേ അസുഖക്കാര്‍ക്ക് ഒരേ മരുന്നല്ല നല്‍കുന്നത്. ഓരോ വ്യക്തിയുടെയും ജനിതക ഘടനക്കു യോജിച്ച മരുന്നു നല്‍കുന്നതിലൂടെ ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കുന്നു.
രോഗത്തിന്റെ കാരണം തിരിച്ചറിഞ്ഞ് പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ നല്കുന്ന ഹോമിയോപ്പതിയുടെ പാരമ്പര്യത്തില്‍ ഊന്നി നിന്നു കൊണ്ട് വ്യക്തിയുടെ ജനിതക പരിശോധനയിലൂടെ രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ഏറ്റവും ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ നല്‍കുന്നതിലൂടെ രോഗാവസ്ഥക്ക് ശാശ്വത പരിഹാരമുണ്ടാക്കുകയാണ് ഡോ. ബത്രാസ് ജെനോ ഹോമിയോപ്പതി ചെയ്യുന്നത്.
അലര്‍ജി, ശിശുരോഗങ്ങള്‍, മുടികൊഴിച്ചില്‍, ത്വക്ക് രോഗങ്ങള്‍, മാനസിക സമ്മര്‍ദം, സ്ത്രീ രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, ശരീരഭാര നിയന്ത്രണം, രോഗപ്രതിരോധം തുടങ്ങിയവയില്‍ 15 ലക്ഷം പേര്‍ക്ക് ഫലപ്രദമായ ചികിത്സ നല്കിയ ഡോ. ബത്രാസ് ഹോമിയോപ്പതി ക്ലിനിക്സിന്റെ പരിചയസമ്പന്നതയാണ് പുതിയ ചികിത്സാ ക്രമം രൂപപ്പെടുത്തുന്നതിന് കരുത്തായത്.
ഡോ. ബത്രാസ് മള്‍ടി സ്പെഷ്യാലിറ്റി ഹോമിയോപ്പതി ക്ലിനിക്കുകള്‍ രോഗികളുടെ ജനിതക ഡാറ്റാ ബാങ്കും തയ്യാറാക്കുന്നുണ്ട്. ജെനോ ഹോമിയോപ്പതി ബാങ്ക് എന്ന പേരിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഏത് തരം ചികിത്സാ രീതിയാണ് ഓരോ വ്യക്തിക്കും ആവശ്യമായതെന്നറിയാനും ഭാവിയില്‍ എടുക്കേണ്ടിവരുന്ന ചികിത്സയെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കാനും ഡാറ്റാ ബാങ്ക് സഹായിക്കും.
ജെനോ ഹോമിയോപ്പതിയിലൂടെ ഹോമിയോ ചികിത്സയില്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരാന്‍ സാധിച്ചിരിക്കുന്നതെന്ന് ഡോ. ബത്രാസ് ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനായ ഡോ. മുകേഷ് ബത്ര പറഞ്ഞു.