105 വർഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച ഭരണസമിതിയുടെ പ്രസിഡന്റായി ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റായി എം കെ കണ്ണനും ചുമതലയേറ്റു. എസ് ഷാജഹാൻ, അഡ്വ. ജി ലാലു, എം സത്യപാലൻ, എസ് നിർമ്മല ദേവി, കെ ജെ ഫിലിപ്പ്, കെ വി ശശി, അഡ്വ. പുഷ്പ ദാസ്, എ പ്രഭാകരൻ, ഇ രമേശ് ബാബു, പി ഗഗാറിൻ, കെ ജി വത്സലകുമാരി, സാബു അബ്രഹാം എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനല്‍ മികച്ച ഭൂരിപക്ഷത്തില്‍ വന്‍വിജയമാണ് നേടിയത്. സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടറായി പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് മുൻ എംഡി എസ് ഹരിശങ്കറിനെ സർക്കാർ നാമനിർദ്ദേശം ചെയ്തു.
ബോർഡ് ഓഫ് മാനേജ്മെന്റിലേക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് പുറമെ ഭരണസമിതിയിൽ നിന്നും അഡ്വ. ജി ലാലു (കൊല്ലം), കെ ജെ ഫിലിപ്പ് (കോട്ടയം), എസ് ഷാജഹാൻ (തിരുവനന്തപുരം), കെ ജി വത്സലകുമാരി (കണ്ണൂർ) എന്നിവരെ ഉൾപ്പെടുത്തി. വിദഗ്ധ അംഗങ്ങൾ: വി രവീന്ദ്രൻ (ആർബിഐ റിട്ട. എജിഎം- ബാങ്കിംഗ് രംഗം), കെ എൻ ഹരിലാൽ (മെമ്പർ, ആസൂത്രണ ബോർഡ് ‑സാമ്പത്തിക രംഗം), പി എ ഉമ്മർ (മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ‑സഹകരണരംഗം), അഡ്വ. മാണി വിതയത്തിൽ -(നിയമരംഗം), ഡോ. ജിജു പി അലക്സ് (പ്രൊഫസർ, കേരള കാർഷിക സർവകലാശാല- കൃഷിരംഗം). ഒരാളെക്കൂടി പിന്നീട് നിശ്ചയിക്കും.
English summary:first governing body
You may also like this video: