ഇറ്റലിയിലെ വിവിധ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളിൽ 13 പേർ കൊച്ചിയിലെത്തി. ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ആദ്യസംഘം എത്തിയത്ത്. ഇവരെ ആരോഗ്യവകുപ്പ് വീടുകളിൽ എത്തിക്കും. നാൽപതോളം മലയാളി വിദ്യാർത്ഥികളാണ് വിമാനത്താവളങ്ങളിലുള്ളത്.
കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന എഴുപേരെയും നാട്ടിലെത്തിച്ചു. അർധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നീരീക്ഷണത്തിലാക്കി. മിലാനിൽ നിന്നുള്ളവരെ കൊണ്ടുവരുന്നതനായി ഉച്ചയോടെ എയർ ഇന്ത്യയുടെ യാത്ര തിരിക്കും. ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്യുന്നതായി വൈദ്യപരിശോധനകൾക്ക് ഹാജരായ മലയാളികൾ പറഞ്ഞു.ഇറാനിൽ നിന്ന് 44 പേർ ഇന്നലെ തിരിച്ചെത്തി.
ENGLISH SUMMARY: first group of people from italy reached kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.