21 January 2025, Tuesday
KSFE Galaxy Chits Banner 2

ആദ്യ കാനം രാജേന്ദ്രൻ സ്മാരകം വണ്ടൂരില്‍

Janayugom Webdesk
മലപ്പുറം
December 25, 2023 6:00 am

സംസ്ഥാനത്തെ ആദ്യ കാനം രാജേന്ദ്രൻ സ്മാരക മന്ദിരം ഒട്ടനേകം സമര ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച മലപ്പുറം വണ്ടൂരിൽ നാളെ ഉദ്ഘാടനം ചെയ്യും. പുതുതായി നിർമ്മിച്ച സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസാണ് കാനത്തിന്റെ നാമധേയത്തിലുള്ള ആദ്യ സ്മാരകമായി ഒരുങ്ങിയിരിക്കുന്നത്. 

നാളെ വൈകീട്ട് മൂന്നിന് റവന്യൂമന്ത്രി കെ രാജൻ മന്ദിരം ഉദ്ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ നിർവഹിക്കും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വസന്തം നിർവഹിക്കും. മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, മറ്റ് സംസ്ഥാന, ജില്ല നേതാക്കൾ എന്നിവര്‍ പങ്കെടുക്കും. 

Eng­lish Summary;First Kanam Rajen­dran Memo­r­i­al at Vandoor
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.