കേരളത്തിൽ ആദ്യ കോവിഡ് മരണം. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ദുബായിൽ നിന്ന് മാർച്ച് 17ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. 22ന് ചികിത്സയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
കൂടാതെ മരിച്ചയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ കൂടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍. ദുബായില്‍ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69കാരനെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് കൂട്ടികൊണ്ടുവന്ന ഭാര്യയിലും കാര്‍ ഡ്രൈവറിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മട്ടാഞ്ചേരി സ്വദേശി താമസിച്ച ഫ്ളാറ്റിലുളളവരും വിമാനത്തില്‍ ഉണ്ടായിരുന്ന 49 പേരും നിരീക്ഷണത്തിലാണ്. ഇന്ന് രാവിലെ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് 69കാരന് മരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. പ്രാഥമിക ഘട്ട പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 22നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇദ്ദേഹം കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് വേണ്ടി വന്നില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് സംസ്കരിക്കും.
updating…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.