ദീർഘകാലമായി ഇടതുപാർട്ടിയും നഗരാധികൃതരും തമ്മിൽ നിലനിന്ന തർക്കങ്ങൾ അവസാനിച്ചതോടെ പശ്ചിമ ജർമ്മനിയിൽ ലെനിൻ പ്രതിമ സ്ഥാപിക്കും. ഒരു കാലത്ത് ജർമ്മൻ വ്യവസായത്തിന്റെ ഹൃദയഭൂമികയായിരുന്ന റൂതർ വാലിയിലെ ഗെല്‍സെൻകിർച്ചൻ എന്ന നഗരത്തിനാണ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനായ ലെനിന്റെ പ്രതിമ സ്ഥാപിച്ച ആദ്യ ജർമ്മൻ നഗരമെന്ന ഖ്യാതി ഇതോടെ സ്വന്തമാകുന്നത്. ഈ മാസം പതിനാലിനാണ് പ്രതിമയുടെ അനാച്ഛാദനം. രാജ്യമെമ്പാടും നിന്നുള്ള ഇടതുസഹയാത്രികർ ചടങ്ങിനെത്തുമെന്നാണ് കരുതുന്നത്. അടുത്തമാസം 22ന് ലെനിന്റെ 150-ാം ജന്മവാർഷികത്തിന് മുമ്പ് പ്രതിമ സ്ഥാപിക്കണമെന്നത് പാർട്ടിയുടെ ലക്ഷ്യമായിരുന്നു.
സോവിയറ്റ് യൂണിയനിൽ 1930കളിൽ കാസ്റ്റ് അയണിൽ നിർമ്മിച്ച 2.15 മീറ്റർ ഉള്ള പ്രതിമയാണ് ഇവിടെ സ്ഥാപിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിൽ നിന്നാണ് എംഎൽപിഡി ഇത് ഓണ്‍ലൈൻ ലേലത്തിലൂടെ വാങ്ങിയത്. കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ള കിഴക്കന്‍ ജർമ്മനിയിലെയും ജിഡിആറിലെയും മിക്ക നഗരങ്ങളിലും മുൻസിപ്പാലിറ്റികളിലും ധാരാളം ലെനിൻ പ്രതിമകൾ നമുക്ക് കാണാനാകും.
കോടതി ഉത്തരവിലൂടെയാണ് ജർമ്മനിയിലെ മാർക്സിസ്റ്റ് ‑ലെനിനിസ്റ്റ് പാര്‍ട്ടിയായ എംഎൽപിഡിയുടെ ആസ്ഥാനത്ത് ലെനിന്റെ ലോഹപ്രതിമ സ്ഥാപിക്കാൻ അനുമതി ലഭിച്ചത്. എന്നാൽ പ്രതിമസ്ഥാപനം തടയാൻ നഗരാധികൃതർ പലവട്ടം ശ്രമിച്ചു. പ്രതിമ തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ കാഴ്ച മറയ്ക്കുമെന്നായിരുന്നു അവരുടെ വാദം. ചരിത്ര കെട്ടിട സംരക്ഷണ നിയമവും പ്രതിമ അട്ടിമറിക്കുമെന്ന് അധികൃതര്‍ വാദിച്ചു. 1982ലാണ് എംഎൽപിഡി സ്ഥാപിച്ചത്.
English Summary: First Lenin statue in western Germany.
you may also like this video;