ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. 1955ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതത്തിനു തുടക്കം കുറിച്ചത്. 1959‑ല്‍ എല്‍എല്‍എം പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായി. 1960‑ല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
നിരവധി പ്രധാനപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 1964‑ലായിരുന്നു അഭിഭാഷകയായ ലില്ലിയുടെ കരിയറിലെ ആദ്യത്തെ സുപ്രധാന വിധിയുണ്ടായത്. അഡ്വ. ഓണ്‍ റെക്കോര്‍ഡ് എക്സാമിനേഷന്റെ കാലാവധിയുമായി ബന്ധപ്പെട്ട പെറ്റിഷനിലായിരുന്നു അത്. 2013 തന്റെ 85-ാം വയസിലായിരുന്നു ലില്ലിയുടെ അഭിഭാഷക ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും നാഴികക്കല്ലുമായ വിധി ഉണ്ടായത്.
കുറ്റവാളികള്‍ക്കും ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന വിധി വന്നത് ലില്ലിയുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി. തോമസിന്റെയും അന്നമ്മയുടെയും മകളാണ്. അവിവാഹിതയാണ്.
you may also like this video;