Web Desk

തിരുവനന്തപുരം

December 08, 2020, 6:46 pm

ലോകത്ത് ആദ്യമായി കോവിഡ് ലഭിച്ചത് ഈ മുത്തശ്ശിക്ക്

Janayugom Online

ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ ലഭിച്ച വ്യക്തിയായി യുകെ സ്വദേശി മാർ​ഗരറ്റ് കീന. ഫെെസര്‍ വാക്‌സിനാണ് 90 വയസുകാരി കീനയ്ക്ക് ലഭിച്ചത്. പരീക്ഷണഘട്ടത്തിലുള്ള വാ‌ക്‌സിന്‍ നിരവധി പേര്‍ക്ക് നല്‍കിയിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞ് പൊതുജനങ്ങൾക്ക് ഉപയോ​ഗിക്കാൻ അനുമതി ലഭിച്ച ശേഷം കോവിഡ് വാക്സിൻ കുത്തിവയ്ക്കുന്ന ആദ്യ വ്യക്തിയാണ് മാർ​ഗരറ്റ് കീന.

 

തനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാൾ സമ്മാനമാണ് കോവിഡ് വാക്സിനെന്ന് അടുത്തയാഴ്ച 91 ലേക്ക് കടക്കുന്ന മാർ​ഗരറ്റ് പറഞ്ഞു.

 

കോവിഡ്​ വാക്​സിൻ വിതരണം ബ്രിട്ടനിൽ ആരംഭിച്ചത് ചൊവ്വാഴ്​ചയാണ്. പ്രായമായവര്‍ക്കും ആരോഗ്യപ്രവർത്തകർക്കുമാണ്​ ആദ്യഘട്ടത്തിൽ വാക്​സിൻ നൽകുന്നത്.

Eng­lish sum­ma­ry: First per­son to receive covid vaccine

You may also like this video: