സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിച്ചു. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് കോവിഡിനെ ചെറുക്കുന്ന ആന്റിബോഡി വേർതിരിച്ചെടുത്ത് കോവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നതാണ് പ്ലാസ്മാ തെറാപ്പി.
കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേർ കൂടി പ്ലാസ്മ ചികിത്സയിലൂടെ രോഗമുക്തി നേടി കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി. പ്ലാസ്മ നൽകാൻ കോവിഡ് മുക്തി നേടിയ 22 പേരാണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്.
ഇനിയും ഇരുന്നൂറോളം പേർ പ്ലാസ്മ നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്ന് പ്ലാസ്മ എത്തിച്ച നൽകിയിരുന്നു.
English summary; first plasma bank in manjeri medical college
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.