October 2, 2022 Sunday

Related news

October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 27, 2022
September 27, 2022

സതാംപ്ടണിൽ കനത്ത മഴ; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ സെഷൻ റദ്ദാക്കി

Janayugom Webdesk
സതാംപ്ടണ്‍
June 18, 2021 3:53 pm

സതാംപ്ടണിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ സെഷൻ റദ്ദാക്കി. ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. കനത്ത മഴയെ തുടർന്ന് ടോസ് ഇടാൻ പോലും സാധിച്ചിരുന്നില്ല. ഇന്ന് മഴ മൂലം നഷ്ടമായാലും ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.

ചരിത്രത്തിലാദ്യമായി ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി രണ്ട് ടീമുകളും കളത്തിലിറങ്ങന്നത്. 2019ലെ ഏകദിന ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയിൽ‌ നഷ്ടപ്പെട്ട ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസനും നായകനെന്ന നിലയിൽ ഇതുവരെ ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാ‍ൻ കഴിയാത്ത ഇന്ത്യയുടെ വിരാട് കോലിയും ഫൈനലിൽ നേർക്കുനേർ. മത്സരം ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ആരംഭിക്കും.

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ്പിന് കൂടിയാണ് ഇതോടെ തിരശീല വീഴുന്നത്. ഈ കാലയളവില്‍ നാട്ടിലും വിദേശത്തുമായി കളിച്ച പരമ്പരകളിലെ പ്രകടനത്തിന്റെ കരുത്തിലാണ് ആദ്യ രണ്ടു സ്ഥാനക്കാരായി ഇന്ത്യയും ന്യൂസിലന്‍ഡും ഫൈനലിലേക്കു ടിക്കറ്റെടുത്തത്.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.