അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യ ട്രെയിൻ ഒഡിഷയിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് ആലുവയിൽ നിന്നും 1140 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ് പൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. പ്രാഥമിക പരിശോധനക്ക് ശേഷം 26 പ്രത്യേകം ബസുകളിലും കാറിലുമായി തൊഴിലാളികളെ അവരവരുടെ ജില്ലകളിലേക്ക് അയച്ചു.
Commend @Ganjam_Admin, @sp_ganjam for the smooth handling of Odia passengers at Jagannathpur Stn who came from Kerala. Thank @HFWOdisha, @HUDDeptOdisha, @CTOdisha, @WCDOdisha & others for meticulous planning & clockwork precision in completing 1st leg of Operation #SubhaYatra. pic.twitter.com/sc7K5AGwWw
— Naveen Patnaik (@Naveen_Odisha) May 3, 2020
അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ എത്തിയതിന് ശേഷം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞു.കോവിഡ് കാലത്ത് ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് എല്ലാവിധ പരിരക്ഷയും ഉറപ്പാക്കുകയും സുരക്ഷിതമായി തിരികെ എത്താന്‍ സഹായിച്ചതിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. ഓപ്പറേഷന്‍ ശുഭയാത്രക്കായി സഹകരിച്ച റെയില്‍വേ മന്ത്രിക്കും നന്ദി. — നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തു.
ENGLISH SUMMARY: first train reached odisha from kerala by carrying migrant labours
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.