September 29, 2022 Thursday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 15, 2022

യുഎസിന്റെ ആദ്യഘട്ട ആരോഗ്യരക്ഷാ സഹായം എത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2021 9:36 pm

കോവിഡ് രണ്ടാംതരംഗം രൂക്ഷമായിരിക്കുന്ന ഇന്ത്യയിലേക്ക് അമേരിക്കയിൽ നിന്നുള്ള ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായവും വഹിച്ചുള്ള വിമാനം ന്യൂഡല്‍ഹിയില്‍ എത്തി. നാനൂറോളം ഓക്‌സിജന്‍ സിലിണ്ടര്‍, ഒരു ദശലക്ഷം റാപ്പിഡ് കോവിഡ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് ഇന്നലെ വിമാനത്തില്‍ എത്തിയത്.

അടിയന്തര സഹായവുമായി യുഎസ് സൈനിക വിമാനം ഇന്നലെ രാവിലെയാണ് ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. യുഎസ് എംബസി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.

ഈ ആഴ്ച ആദ്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. 70 വര്‍ഷത്തെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍, യുഎസ് ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും മഹാമാരിക്കെതിരേ ഒരുമിച്ച് പോരാടുന്നുവെന്നും യുഎസ് എംബസിയുടെ ട്വീറ്റില്‍ പറയുന്നു.

Eng­lish sum­ma­ry: First US emer­gency relief ship­ment for India’s Covid-19 response arrives

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.