കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി കണ്ണൂരിലേക്കുള്ള ആദ്യവിമാനം ഇന്നെത്തും. ദുബായിൽ നിന്നും വരുന്ന 180 പേരിൽ അഞ്ചു ജില്ലകളിൽ നിന്നുള്ളവരുണ്ട്. വൈകിട്ട് 7.10ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ്ങ് 737 വിമാനം കണ്ണൂരിലിറങ്ങും. 180 യാത്രക്കാരിൽ 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് ജില്ലക്കാരുമാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 10.30നാണ് വിമാനം പുറപ്പെട്ടത്.
സമൂഹിക അകലം പാലിച്ച് 20 പേർ വീതമുള്ള സംഘമായാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കുക. തുടർന്ന് റാപിഡ് ടെസ്റ്റ് നടത്താനായി അഞ്ച് മെഡിക്കൽ ഡെസ്കുകളാണ് തയാറാക്കിയിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെ ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റും. മറ്റ് യാത്രക്കാർ ഓരോ ജില്ലക്കുമായി ഒരുക്കിയ പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് പോകും. യാത്രക്കാരുടെ ബാഗേജുകളും ഹാൻഡ് ബാഗുകളും പൂർണമായി അണുവിമുക്തമാക്കും.
വിവരശേഖരണത്തിനും ക്വാറന്റീൻ നിർദ്ദേശങ്ങൾ നല്കുന്നതിനുമായി 10 ഹെല്പ്ഡെസ്കുകളാണ് ഉള്ളത്. വീടുകളിൽ നീരിക്ഷണത്തിൽ കഴിയേണ്ട ഗർഭിണികൾ,പ്രായമായവർ,കുട്ടികൾ എന്നിവർക്ക് പോകാൻ പെയ്ഡ് ടാക്സി സൗകര്യവുമുണ്ട്. ഓരോ ജില്ലകളിലേക്കും പോകേണ്ടവർക്കായി കെ എസ് ആർ ടി സി ബസുകളും ഏർപ്പെടുത്തീട്ടുണ്ട്.
English summary; first vandhe bharath mission flight will reach kannur today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.