ആദ്യമായി ഒരാൾക്ക് പാമ്പ് കടിയേറ്റ വിവരം അറിയിച്ച് അയർലൻഡ്. ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ ‘പഫ് അഡര്‍’ ഇനത്തില്‍പ്പെട്ട മാരക വിഷപാമ്പ് കടിച്ചത്. ആഫ്രിക്കയിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പാണ് പഫ് അഡര്‍. ഇയാളുടെ വളർത്തു പാമ്പാണിത്.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. അയർലൻഡിൽ ആദ്യമായാണ് ഒരാൾക്ക് ആന്റിജനത്തിന്റെ ആവശ്യം വേണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ടാണ് അയർലെന്റിൽ പാമ്പുകൾ ഇല്ലാത്തതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അതുകൊണ്ടു തന്നെ പാമ്പുകളില്ലാത്ത രാജ്യമെന്നാണ് അയര്‍ലെന്‍റിനെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ സെന്റ് പാട്രിക് അയര്‍ലന്റിലെ പാമ്പുകളെയെല്ലാം സമുദ്രത്തിലേക്ക് തുരത്തി എന്നാണ് അയര്‍ലന്‍റുകാരുടെ വിശ്വാസം.
English Summary: First venamous snake bite in Ireland.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.