Web Desk

June 25, 2020, 4:02 pm

കപിലിന്‍റെ ചെകുത്താന്മാര്‍ ലോകകപ്പ് ഉയർത്തിയിട്ട് 37 വര്‍ഷം

Janayugom Online

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കന്നി കിരീടം നേടിയിട്ട് ഇന്നേക്ക് 37 വയസ് . 1983 ല്‍ നിലവിലെ ചാംമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് എകദിന ലോകകപ്പില്‍ കപിലിന്‍റെ ചെകുത്താന്മാര്‍ കപ്പുയര്‍ത്തി ചരിത്രം കുറിച്ചത്.

കപ്പ് നേടുന്നതുവരെ ഇന്ത്യക്ക് ലോകകപ്പില്‍ ഒരു ജയം മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ 83 ലോകകപ്പ് തുടങ്ങിയതുും. സിംബാവെക്കെതിരെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ നേടിയ വിജയവും ഇന്നും അവിശ്വസനീയമായി തുടരുന്നു. അന്ന് കപിലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത് 175 റണ്‍സായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫെെനലിലേക്ക് പ്രവേശിച്ചത്. ലോയിഡിന്‍റെ പേസ് ഇന്ത്യ 183 ഓള്‍ ഔട്ടായി. ശ്രികാന്തായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.

രണ്ടാമത് ബാറ്റിങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനായി ബല്‍വിന്ദര്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. 33 റണ്‍സെടുത്ത റിച്ചാര്‍ജഡ്സിനെ കപില്‍ ദേവ് ക്യാച്ച് എടുത്ത് പുറത്താക്കിയാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. വീട്ടിലെ ഫിലിപ്സിൻ്റെയും നാഷണലിൻ്റെയുമൊക്കെ റേഡിയോയിൽ ബിബിസി യോ ആകാശവാണിയോ ട്യൂൺ ചെയ്ത് ആകാംക്ഷയോടെ പരകോടിയിൽ നഖം കടിച്ചും സ്വയം എന്തൊക്കെയോ പറഞ്ഞും സമ്മർദ്ദത്തിനടിമപ്പെട്ട ഒരു യുവതയുടെ ഹൃദയത്തിലേക്കായിരുന്നു കപിൽദേവ് നിഖഞ്ജ് എന്ന മാന്ത്രികൻ ലോർഡ്സിലെ ഗ്യാലറിയിൽ നിന്ന് ലോകകപ്പ് ഉയർത്തിയത്

Eng­lish sum­ma­ry: 1983 world cup win gets 37 years old

You may also like this video: