Web Desk

July 04, 2021, 9:50 am

കാസര്‍ഗോഡ് മത്സ്യബന്ധന ബോട്ട് കടലില്‍ മറിഞ്ഞു ; മൂന്ന് തൊഴിലാളികളെ കാണാതായി

Janayugom Online

കാസര്‍ഗോഡ് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതെയായി. നെല്ലിക്കുന്ന് വെച്ചാണ് ബോട്ട് മറിഞ്ഞത്. മൂന്ന് മത്സ്യതൊഴിലാളികളെ കടലില്‍ കാണാതെയായി. 

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത് .ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
eng­lish summary;fish boat acci­dent at Kasargod
you may also like this video;