August 9, 2022 Tuesday

Related news

August 1, 2022
July 28, 2022
July 24, 2022
July 21, 2022
July 20, 2022
July 18, 2022
July 16, 2022
July 16, 2022
July 13, 2022
July 11, 2022

തിരുവനന്തപുരത്ത് വീണ്ടും വിഷമത്സ്യം പിടിച്ചെടുത്തു

Janayugom Webdesk
December 19, 2019 1:54 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വിഷ മത്സ്യ വേട്ട. പട്ടത്ത് നിന്ന് ഫോർമാലിൽ കലർന്ന രണ്ടര ടൺ മത്സ്യമാണ് പിടികൂടിയത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത മത്സ്യമാണ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഹോള്‍സെയിൽ മാർക്കറ്റിൽ വിൽക്കാൻ കൊണ്ടു വന്നതാണ് മത്സ്യം.

സംസ്ഥാനത്തേക്ക് ഫോർമാലിൻ ചേർത്ത മത്സ്യം വ്യാപകമായി ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി ഈഗിൾ ഐ എന്ന പേരിൽ പ്രത്യേക സ്‌ക്വാഡിനും രൂപം നൽകിയിരുന്നു. ഈ സംഘം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.