17 April 2024, Wednesday

Related news

April 7, 2024
March 12, 2024
March 10, 2024
March 8, 2024
February 28, 2024
February 19, 2024
February 16, 2024
February 5, 2024
January 17, 2024
January 16, 2024

മത്സ്യവിൽപ്പനക്കാരിയെ കൈയ്യേറ്റം ചെയ്ത സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
August 13, 2021 6:16 pm

ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നിയന്ത്രണ നിയമത്തിൽ അടിസ്ഥാനത്തിലാണോയെന്ന് സർക്കാർ പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ — തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് നിലനിൽക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുൻസിപ്പാലിറ്റി തൊഴിലാളികളുടെ സർവ്വേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണം. നഗരത്തിൽ കച്ചവടം ചെയ്യാൻ കഴിയുന്ന മേഖലകളും, അനുവദിക്കാൻ കഴിയാത്ത മേഖലകളും വേർതിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണോ ഒഴിപ്പിക്കൽ നടത്തിയതെന്ന് സർക്കാർ പരിശോധിക്കും.

ഒഴിപ്പിക്കലിൻ്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Eng­lish sum­ma­ry: Fish sell­er attacked case followup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.