25 April 2024, Thursday

വൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

Janayugom Webdesk
കൊച്ചി
September 1, 2021 8:54 am

പുതുവൈപ്പില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. സെന്റ് ആന്റണി എന്ന ഇന്‍ ബോര്‍ഡ് വള്ളമാണ് മുങ്ങിയത്. പുലര്‍ച്ചെ വൈപ്പിന്‍ ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മുപ്പത്തിയഞ്ചോളം മത്സ്യത്തൊഴിലാളികള്‍ ഈ ബോട്ടില്‍ ഉണ്ടായിരുന്നു. മീന്‍ പിടിക്കാന്‍ പോയ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി. ആര്‍ക്കും പരുക്കുകളില്ല.

കടലില്‍ നേരത്തേ മുങ്ങിയ മറ്റൊരു ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. പുതു വൈപ്പിന് മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറ് വെച്ചായിരുന്നു അപകടം.

Eng­lish Sum­ma­ry: boat sank in kochi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.