ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Web Desk
Posted on July 11, 2018, 12:13 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തില്‍ സൈറസ് അടിമയാണ്(55) മരിച്ചത്. സൈറസ് അടിമയെ കൂടാതെ മറ്റ് നാലുപേര്‍ ബോട്ടിലുണ്ടായിരുന്നു. ഇവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ സൈറസിനെ ഉടന്‍ തന്നെആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.