Web Desk

ചെന്നൈ

October 27, 2020, 11:03 am

ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക്

Janayugom Online

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച്‌ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
രാമേശ്വരം സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ എല്ലാവരും തിരിച്ചെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സേന കല്ലെറിഞ്ഞെന്നും തങ്ങളുടെ മീന്‍പിടിക്കാനുളള വലകള്‍ വലിച്ചുകീറിയെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശ്രീലങ്കന്‍ സൈന്യത്തിന്റെ നടപടിമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. നേരത്തേയും അതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച്‌ ശ്രീലങ്കന്‍ സേന ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിട്ടുണ്ട്.

 

ENGLISH SUMMARY:Fisherman injured in Sri Lankan navy attack
You may also like this video