Janayugom Online
rain rescue G B Kiran flood thrissur

ദുരന്തത്തിന്റെ ആഘാതം കുറച്ചത് മത്സ്യത്തൊഴിലാളികള്‍: മന്ത്രി

Web Desk
Posted on September 03, 2018, 12:47 am

കൊച്ചി: പ്രളയത്തില്‍ മരണസംഖ്യ കുറയാന്‍ കാരണം മത്സ്യത്തൊഴിലാളികളുടെ മനുഷ്യത്വപരമായ ഇടപെടലാണെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സ്വന്തം കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് പോലും ചിന്തിക്കാതെയാണ് പ്രളയത്തിലകപ്പെട്ട സഹജീവികളുടെ രക്ഷയ്ക്ക് വേണ്ടി മത്സ്യത്തൊഴിലാളികള്‍ ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി ലെ മെറിഡിയന്‍ കൊച്ചി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എറണാകുളത്തെയും പരിസരപ്രദേശങ്ങളിലെയും 650-ഓളം മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. പ്രൊഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ എസ് ശര്‍മ, ഹൈബി ഈഡന്‍, എം സ്വരാജ്, അന്‍വര്‍ സാദത്ത്, കെ ജെ മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബെഹനാന്‍, കെഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷ്, ഐജി വിജയ് സാഖറേ, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് കെ.എല്‍. അരുണ്‍, മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സുനില സിബി, മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഭര്‍തൃഹരി, എംഫാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുള്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.