Web Desk

കോഴിക്കോട്

October 05, 2021, 5:50 pm

പെയര്‍ട്രോളിംഗ് : മല്‍സ്യതൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

Janayugom Online

ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങിയ ഫിഷിംഗ് ബോട്ടുകള്‍ പെയര്‍ ട്രോളിംഗ് നടത്തുന്നതിനെതിരെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉണ്ടായി.ബേപ്പൂര്‍ , ചാലിയം മംഗലാപുരം ഭാഗത്തുള്ള ബോട്ടുകളാണ് വടക്കന്‍ ഭാഗത്ത് അശാസ്ത്രീയവും നിയമ വിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പറയുന്നു.കഴിഞ്ഞ ദിവസം കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പരമ്പരാഗത മത്സ്യതൊഴിലാളികളാണ് പെയര്‍ട്രോളിംഗ് നടത്തുന്നവര്‍ക്കെതിരേ നിലപാട് എടുത്തത്. തുടർന്ന് അവർ വലവലിച്ച് മാറ്റി.

പോവുകയായിരുന്നെന്ന് വഞ്ചിക്കാർ പറഞ്ഞു. പെയര്‍ ട്രോളിംഗ് നടത്തുന്ന ബോട്ടുകളുടെ നമ്പര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ക്കും കോസ്റ്റല്‍ ഗാര്‍ഡിനും കൈമാറിയെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അക്ഷേപമുണ്ട്. പെയർ ട്രോളിങിനെതിരെ കഴിഞ്ഞ ദിവസം ബേപ്പൂരിൽ തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. രണ്ട് ബോട്ടുകള്‍ ഉപയോഗിച്ച് വലയെറിഞ്ഞ് ആഴക്കടലിലുള്ള മത്സ്യങ്ങളെയാണ് പെയര്‍ ട്രോളിംഗ് നടത്തി പിടികൂടുന്നത്. നിരോധിച്ച പെലാജിക് നെറ്റ് ഉപയോഗിച്ചാല്‍ തീരെ ചെറിയ മീന്‍ കുഞ്ഞുങ്ങള്‍ വരെ വലയില്‍ കുരുങ്ങും. കടലില്‍ മത്സ്യസമ്പത്തിനു വിനാശം വിതയ്ക്കുന്നതാണു പെയര്‍ ട്രോളിങ്. നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുരണ്ടു ബോട്ടുകാര്‍ ചേര്‍ന്നു നടത്തുന്ന മീന്‍പിടിത്ത രീതിയാണിത്. 200 മീറ്ററിലേറെ നീളമുള്ള വല ഉപയോഗിച്ചു കടലിന്‍റെ ഉപരിതലത്തിലൂടെയുള്ള മീന്‍പിടിത്തത്തില്‍ മത്സ്യക്കുഞ്ഞുങ്ങളും, മുട്ടകളും വലയിലകപ്പെടും. ഇതു മത്സ്യസമ്പത്തിന്റെ നാശത്തിനു കാരണമാകും. നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മീന്‍പിടിത്തം പുറംകടലില്‍ വ്യാപകമാണ്. പെലാജിക് വല ഉപയോഗിക്കുന്ന ബോട്ടുകള്‍ കണ്ടുകെട്ടാനും ഇത്തരം ബോട്ടുകള്‍ കണ്ടുകെട്ടാനും 2.5 ലക്ഷം രൂപ വരെ പിഴ അടയ്ക്കാനും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
eng­lish summary;Fishermen go on strike about Pair trolling
you may also like this video;