20 April 2024, Saturday

മത്സ്യത്തൊഴിലാളികള്‍ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

Janayugom Webdesk
ആലപ്പുഴ
November 9, 2021 7:40 pm

മണ്ണെണ്ണ വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) പ്രവർത്തകർ ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ മത്സ്യതൊഴിലാളികളെ മണ്ണെണ്ണ വിലവർദ്ധനവ് കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര മറൈൻ ഫിഷറീസ് ബില്ലും ബ്ലൂ ഇക്കോണമി നയരേഖയും അവതരിപ്പിച്ചതിന് പുറമെ കേന്ദ്ര സർക്കാർ ഇന്ധനവില വർദ്ധനവും അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഒ കെ മോഹനൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജന സെക്രട്ടറി വി സി മധു, എ എം കുഞ്ഞച്ചൻ, ടി ആർ ബാഹുലേയൻ, നിജാ അനിൽകുമാർ, പി ബി ജോർജ്ജ്, യേശുദാസ്എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.