Janayugom Online
KKD_ Malsya thozhilalikalk adaram Pannyan-KNR

പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ കേരളത്തിന് അഭിമാനം: പന്ന്യന്‍

Web Desk
Posted on August 26, 2018, 10:22 pm

അഴീക്കോട് (കണ്ണൂര്‍): പ്രളയദുരന്തത്തില്‍ അകപ്പെട്ടവരെ സ്വജീവന്‍ വെടിഞ്ഞും രക്ഷിക്കാന്‍ ധീരത കാണിച്ച കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ കേരളത്തിന് അഭിമാനമാണെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അഴീക്കോട് നീര്‍ക്കടവില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ 32 മത്സ്യതൊഴിലാളികളെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേ ഹം.
സിപി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം സി എന്‍ ചന്ദ്രന്‍, സി രവീന്ദ്രന്‍, താവം ബാലകൃഷ്ണന്‍, അരയ സമാജം പ്രസിഡണ്ട് വിനയന്‍, സെക്രട്ടറി പുഷ്‌കരന്‍, കെ എം സപ്‌ന, എ സുരേശന്‍, പി എ പത്മനാഭന്‍, ലജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ സ്വാഗതവും രഘുനാഥന്‍ നന്ദിയും പറഞ്ഞു.