13 November 2025, Thursday

Related news

October 24, 2025
October 18, 2025
October 14, 2025
July 21, 2025
June 29, 2025
June 29, 2025
May 14, 2025
April 4, 2025
March 28, 2025
September 15, 2024

മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകും: മന്ത്രി സജി ചെറിയാൻ

Janayugom Webdesk
തിരുവനന്തപുരം
October 14, 2025 4:28 pm

മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് ഫിഷറിസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ട് കോടി രൂപയാണ് ഇപ്പോൾ അനുവദിക്കുകയെന്നും 67,000 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അംശാദയവും സർക്കാർ വിഹിതവും ചേർത്താണ് തുക. ഒരു തവണയെങ്കിലും തുക അടച്ചവർക്ക് 1,000 രൂപ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒപ്പം മത്സ്യത്തൊഴിലാളികൾക്ക് ചികിത്സാ സഹായത്തിന് ഒന്നര കോടി ചെലവിൽ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുതലപ്പൊഴിയിൽ റെക്കോർഡ് വേഗത്തിലാണ് നിർമ്മാണം പുരോഗമിക്കുകയാണെന്നും അവിടെയുള്ള വികസന വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണുമെന്നും അപകടം പൂർണമായും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ ആദരിച്ച ലാൽസലാം പരിപാടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും മന്ത്രി മറുപടി നല്‍കി. മോഹൻലാലിനു വേണ്ടി എത്ര ചെലവഴിച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം വലിയ മനുഷ്യനാണെന്നും മന്ത്രി പറഞ്ഞു. ആൻറണിയുടെ കാലത്ത് അല്ലേ, അടൂർ ഗോപാലകൃഷ്ണനെ പുരസ്കാരം ലഭിച്ചത്. ഒരു ചായ വാങ്ങിക്കൊടുക്കാൻ അവർ തയ്യാറായില്ല എന്നും മന്ത്രി പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.