കൊറോണ ഭീഷണിയെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സ്പോൺസർമാരുടെ ഭീഷണിയെന്ന് പരാതി. ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പറഞ്ഞതിനാണ് ഭീഷണിയെന്നും വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് സ്പോൺസർ പറഞ്ഞതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കൊറോണ ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്. തിരുവനന്തപുരം സ്വദേശികളായ 17 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മത്സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. ഇറാനിലെ അസലൂരിലാണ് ഇവരുള്ളത്.
മുറിയ്ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. കരുതി വച്ചിരുന്ന ആഹാരസാധനങ്ങളും തീർന്നു. നാട്ടിലേക്ക് തിരിച്ച് വരാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോണ്‍സർമാര്‍ പറയുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.
അതേസമയം ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും പറഞ്ഞു. മലയാളികളെ കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ളവരും ഇറാനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary; fishermen trapped in Iran, sponsor threat
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.