Web Desk

December 27, 2019, 8:57 pm

മത്സ്യത്തൊഴിലാളികളുടെ  ഭവന നിർമ്മാണ പദ്ധതി: സർക്കാർ ധനസഹായം 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കുക

Janayugom Online
മത്സ്യത്തൊഴിലാളി ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസർ ഉദ്ഘാനം ചെയ്യുന്നു.
ചാലിയം: മത്സ്യത്തൊഴിലാളികളുടെ  ഭവന നിർമ്മാണ പദ്ധതിക്കുള്ള സർക്കാർ ധനസഹായം 20 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും പണി പൂർത്തിയായ വീടുകളുടെ ആധാരം   തിരിച്ചു നൽകണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) കോഴിക്കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഭൂമി വാങ്ങി വീടു നിർമ്മിക്കുന്നതിന് ഇപ്പോൾ അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ തീർത്തും അപര്യാപ്തമാണ്. ചാലിയം ആളിപ്പത്ത്  മൊയ്‌തീൻ കോയ  നഗറിൽ നടന്ന സമ്മേളനം   എ ഐ ടി യു സി  ജില്ലാ സിക്രട്ടറി  പി കെ  നാസ്സർ  ഉദ്ഘാടനം  ചെയ്തു .
പ്രസിഡന്റ്  കെ വി       അഹമ്മകോയ  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി  പീതാംബരൻ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു  ആർ സ്വർണലത,  ടി വി ഉണ്ണികൃഷ്‌ണൻ, കെ പി ഹുസ്സയിൻ, ഒ ഭക്തവത്സലൻ, പി ഷാജി, എം അക്ഷയ്
എന്നിവർ സംസാരിച്ചു.  പുതിയ ഭാരവാഹികളായി  ഇ കെ ഹരീഷ് (പ്രസിഡണ്ട്) കെ വി അഹമ്മദു കോയ ( വർക്കിംഗ് പ്രസിഡണ്ട് ) ‚എം ജയരാജൻ, പി ജലീൽ (വൈസ് പ്രസിഡണ്ടുമാർ), പി പീതാംബരൻ ( സെക്രട്ടറി)  ഇ കെ ബൈജു, എം അബ്ദുറഹ്മാൻ കുട്ടി (ജോ: സെക്രട്ടറിമാർ) കെ പി ഹുസ്സയിൻ ( ഖജാൻജി) എന്നിവരെ  തിരഞ്ഞെടുത്തു. അശാസ്ത്രീയമായ മത്സ്യ ബന്ധനം നിരോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മജീദ് വെൺമരത്ത് സ്വാഗതവും ടി എ  ഷബീറലി നന്ദിയും പറഞ്ഞു.