May 28, 2023 Sunday

Related news

May 26, 2023
May 25, 2023
May 25, 2023
May 25, 2023
May 25, 2023
May 24, 2023
May 23, 2023
May 23, 2023
May 23, 2023
May 22, 2023

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

Janayugom Webdesk
December 17, 2019 9:09 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉള്‍ക്കടലില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് മല്‍സ്യതൊഴിലാളികള്‍ക്ക് പരുക്ക്. ആറ് പേർക്കാണ് അപകടം പറ്റിയിരിക്കുന്നത്. രാവിലെ ആറുമണിയോടെ പൂന്തുറയില്‍ നിന്നും  19 കിലോമീറ്റര്‍ ഉള്‍ക്കടലിലാണ് അപകടമുണ്ടായത്. വലയിട്ടുകിടക്കുകയായിരുന്ന ബോട്ടില്‍  പാഞ്ഞെത്തിയ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്നു. പൂന്തുറ സ്വദേശികളായ റെയ്മണ്ട്, രഞ്ചു, സുബിന്‍, സഹായം, ജെയിംസ്, സഹായരാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

you may also like this video

അപകടം ശ്രദ്ധയില്‍പെട്ടിട്ടും കപ്പല്‍ നിര്‍ത്തിയില്ലെന്നും ദുബായ് ചരക്ക് കപ്പലാണ് ഇടിച്ചതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കപ്പല്‍ ദൂരപരിധി ലംഘിച്ചതാണ് അപകടകാരണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ പരാതി നല്‍കി. പരുക്കേറ്റവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.  മീന്‍പിടിച്ചുകൊണ്ടിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. ആറ് പേർക്കും ശരീരത്തിൽ ക്ഷതമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.