29 March 2024, Friday

മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി

Janayugom Webdesk
വൈപ്പിൻ
September 1, 2021 7:50 pm

വൈപ്പിൻ ഫിഷ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇൻബോർഡ് വളളം അപകടത്തിൽപെട്ടു. 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുൻപ് അപകടത്തിൽപെട്ട് തകർന്ന് കടലിൽ ഒഴുകി നടന്ന മറ്റേതോ ബോട്ടിന്റെ അവശിഷ്ടങ്ങളിൽ ഇടിച്ചാണ് വള്ളം തകർന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 

പിന്നാലെയെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് കടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. വൈപ്പിൻ ഹാർബറിൽ നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധനവള്ളമാണ് തകർന്നത്. കരയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തുവച്ചാണ് സംഭവമുണ്ടായത്. ബോട്ടിന്റെ അവശിഷ്ടത്തിൽ ഇടിച്ചയുടനെ വളളം പൂർണമായും കടലിലേയ്ക്ക് താണു. കടലിലേയ്ക്ക് തെറിച്ചുവീണ തൊഴിലാളികളെ പിന്നാലെയെത്തിയ സെന്റ് ഫ്രാൻസീസ് എന്ന മറ്റൊരു ബോട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
eng­lish summary;Fishing boat sinks at vypin The work­ers were rescued
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.