10 November 2025, Monday

Related news

November 9, 2025
November 8, 2025
November 8, 2025
November 7, 2025
November 7, 2025
November 5, 2025
November 3, 2025
November 2, 2025
November 2, 2025
October 31, 2025

വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിത്തം; മധ്യവയസ്‌കന്‍ ഷോക്കേറ്റ് മ രിച്ചു

Janayugom Webdesk
പാലാ
January 3, 2024 1:21 pm

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. പയപ്പാർ തകരപ്പറമ്പിൽ സുനിൽകുമാറാണ് (50) മരിച്ചത്. ചൊവ്വ രാത്രി 12ന് പയപ്പാർ ‑അന്ത്യാളം റോഡിന് സമീപത്തെ തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം. സുനിലും ബന്ധുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തോട്ടിൽ മീൻ പിടിക്കാനെത്തിയത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിനിടെ സുനിലിന് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിലാണ്. ജലാശയങ്ങളിൽ വൈദ്യുതി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പാലാ പൊലീസ് നടപടി സ്വീകരിച്ചു.

Eng­lish Summary;fishing with elec­tric­i­ty; The mid­dle-aged man died of shock
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.