കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഫിച്ച് റേറ്റിംഗ്സ് കുറച്ചു. 2020–21 വര്‍ഷം രാജ്യത്തെ വളര്‍ച്ചാനിരക്ക് 5.1 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. യെസ് ബാങ്കിന്റെ തകര്‍ച്ചയും രാജ്യത്തെ വളര്‍ച്ചാനിരക്കിനെ സാരമായി ബാധിച്ചുവെന്നാണ് ഈ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് എജന്‍സിയുടെ വിലയിരുത്തല്‍. കൊറോണ വൈറസ് ആഗോളതലത്തില്‍ തന്നെ നിക്ഷേപ‑കയറ്റുമതി രംഗത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും രാജ്യത്തെ വളര്‍ച്ചാനിരക്ക് പ്രവചനം ഇവര്‍ കുറച്ചിരുന്നു. 2019–2020 സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് 5.6ശതമാനമാകുമെന്നായിരുന്നു അവര്‍ വിലയിരുത്തിയിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് കൊറോണ സംക്രമിക്കുമെന്നും ഇവര്‍ തങ്ങളുടെ ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്‌ലുക്ക് 2020ല്‍ ചൂണ്ടിക്കാട്ടുന്നു. മൊത്ത ആഭ്യന്തര ഉല്പാദനം 5.1ല്‍ സ്ഥിരതയാര്‍ജ്ജിക്കും.
2019–20 സാമ്പത്തിക വര്‍ഷം ഇത് 5.0ശതമാനമായിരുന്നു. 2020–21 സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാനിരക്ക് 6.4ശതമാനമാകുമെന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ ചൈനയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും കുറഞ്ഞിട്ടുണ്ട്. വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയവയിലാണ് ഇടിവുണ്ടായിട്ടുള്ളത്. ഇലക്ട്രോണിക്സ്, മെഷിനറി മേഖലയിലാണ് ഇത് ഏറെ കൂടുതല്‍. കിട്ടാക്കടങ്ങളുടെ പശ്ചാത്തലത്തില്‍ യെസ് ബാങ്കിനെ ഏറ്റെടുക്കേണ്ടി വന്നതും രാജ്യത്തെ വളര്‍ച്ചാനിരക്കിനെ ബാധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കലിന്റെ പരിധി അന്‍പതിനായിരമാക്കി കുറച്ചു. ധനകാര്യസംവിധാനത്തിലെ ദൗര്‍ബല്യം ആഭ്യന്തരചെലുകളെയും സാരമായി ബാധിക്കും. ഇന്ത്യന്‍ സമ്പദ്ഘടന ഒരു അസ്ഥിരതയിലേക്ക് പോകുകയാണ്.
ഉല്പാദനമേഖലയിലെ ഇടിവാണ് ഇതിന് കാരണം. കഴിഞ്ഞ മാസം രാജ്യത്തെ വളര്‍ച്ചാനിരക്ക് ഏഴ് കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 4.7ശതമാനമായിരുന്നു ഇതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടന 2019–20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 4.5ശതമാനം വളര്‍ച്ചാനിരക്കാണ് പ്രകടിപ്പിച്ചത്. ഇത് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഈ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്കുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഉപഭോഗാവശ്യം കുറഞ്ഞതും നിക്ഷേപം ഇടിഞ്ഞതും മൂലം രാജ്യത്തെ സുപ്രധാന മേഖലകളായ വാഹന നിര്‍മ്മാണ‑ഉല്പാദന മേഖലകളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മാന്ദ്യം പ്രകടമാണ്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.