18 April 2024, Thursday

കിഫ്ബിയുടെ റേറ്റിങ് നിലനിർത്തി ഫിച്ച്

Janayugom Webdesk
തിരുവനന്തപുരം
September 19, 2021 10:41 pm

കിഫ്ബിയുടെ ക്രെഡിറ്റ് റേറ്റിങ് നിലനിർത്തി അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ച്. പ്രതിസന്ധി കാലത്തും ഇത്തരത്തിൽ ഒരു നേട്ടത്തിന് കിഫ്ബിയെ പ്രാപ്തമാക്കിയത് പല ഘടകങ്ങളാണെന്ന് ഫിച്ച് പറയുന്നു. ഫിച്ചിന്റെ റേറ്റിങ് മാനദണ്ഡമനുസരിച്ച്, കിഫ്ബിയുടെ ജിആർഇ സപ്പോർട്ട് സ്കോർ 50 പോയിന്റാണ്. കിഫ്ബിയുടെ കടങ്ങൾക്ക് നൂറു ശതമാനം സർക്കാർ ഗ്യാരണ്ടി ഉണ്ട്. ഇതുകൊണ്ടു തന്നെ സർക്കാരിന്റെ റേറ്റിങ് തന്നെയാണ് കിഫ്ബിക്കും ലഭിക്കുക. കിഫ്ബിയുടെ സ്വന്തമായ കടബാധ്യതകൾ ഫിച്ച് പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനകാര്യ പ്രവർത്തനങ്ങളാണ് കിഫ്ബി നടത്തുന്നത്. 

ENGLISH SUMMARY:Fitch retains Kif­by rating
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.