Web Desk

പത്തനംതിട്ട

January 18, 2020, 8:38 pm

പത്തനംതിട്ടയിൽ അഞ്ച് ഏക്കറോളം വനം കത്തി നശിച്ച സംഭവം; പിന്നിൽ സാമുഹ്യ വിരുദ്ധരെന്ന് സംശയം

Janayugom Online

പത്തനംതിട്ട കോന്നിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍ സാമൂഹ്യ വിരുദ്ധരെന്ന് സംശയം. സംഭവത്തിൽ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോന്നിക്കടുത്ത് അതുമ്പുംകുളത്ത് ആവോലിക്കുഴിയിൽ അഞ്ച് ഏക്കറാേളം വനം കത്തി നശിച്ചത്. കാട്ടുതീ ഉണ്ടാകാതിരിക്കാന്‍ നേരത്തെ വനംവകുപ്പ് നടപടി എടുത്തിരുന്നു. കുറ്റിക്കാടുകൾ നേരത്തെ കത്തിച്ചിരുന്നു. എന്നിട്ടും അകത്തുള്ള മേഖലയിൽ തീ പടർന്നതാണ് സംഭത്തിൽ സാമൂഹ്യ വിരുദ്ധർക്ക് പങ്കുണ്ടെന്ന സംശയം ഉയരാൻ കാരണം. മാത്രമല്ല, വേനൽ ശക്തിപ്പെടും മുമ്പ് കാട്ടുതീ ഉണ്ടായതും സംശയത്തിനിടെ വരുത്തുന്നുവെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

you may also like this video;