ഇടുക്കി മാങ്കുളത്ത് കെണിവച്ച് പിടിച്ച പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റുചെയ്തു.കൊള്ളിക്കൊടിയിൽ പി കെ വിനോദ്, ബേസിൽ ഗാർഡൻ വി പി
കുര്യാക്കോസ്, പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി എസ് ബിനു, മാങ്കുളം മലയിൽ വീട്ടിൽ സലി കുഞ്ഞപ്പൻ, മാങ്കുളം വടക്കേച്ചാലിൽ വിൻസന്റ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്.
കേസിലെ ഒന്നാംപ്രതിയായ പി കെ വിനോദ് തന്റെ കൃഷിയിടത്തിൽ പുലിയെ പിടികൂടുവാനായി കെണി ഒരുക്കിയിരുന്നു.20ന് കെണിയിൽ വീണ പുലിയെ പാകപ്പെടുത്താൻ മറ്റ് നാലു പേരെയും വിളിച്ചു
വരുത്തുകയായിരുന്നു. തുടർന്ന് അഞ്ച് പേരും ചേർന്ന് അൻപത് കിലോയോളം വരുന്ന പുലിയെ കൊന്ന് തുകൽ ഉരിഞ്ഞ് മാംസം വേർപ്പെടുത്തി ഭക്ഷിക്കുകയും പുലിയുടെ പല്ലുംനഖവും തുകലും ഉണക്കി സംസ്കരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിക്കുന്നതിനിടെയായാണ് ഇവർ വനപാലകരുടെ പിടിയിലാകുന്നത്.
വനപാലകർ വിനോദിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പുലിയുടെ പാകം ചെയ്ത ഇറച്ചിയും തുകലും നഖങ്ങളും പല്ലുകളും പുലിയെ പിടികൂടാൻ ഉപയോഗിച്ച കെണിയും കണ്ടെടുത്തു.മാങ്കുളം റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള വനപാലകര സംഘമാണ് പ്രതികളെ പിടികൂടിയത്.സെക്ഷൻ ഓഫീസർമാരായ അജയഘോഷ്, ദിലീപ്ഖാൻ, അബ്ബാസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജോമോൻ, അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
english summary : Five arrested for killing leopard in Idukki
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.