27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024
March 17, 2024

വയോധികയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ഭോപാല്‍
August 17, 2021 10:08 am

മധ്യപ്രദേശില്‍ 60കാരിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്​റ്റില്‍. സിംഗ്രൗലി ജില്ലയില്‍ ഞായറാഴ്​ച രാത്രിയാണ്​ സംഭവം.

സിംഗ്രൗലിയില്‍ റെയില്‍വേ ക്രോസിന്​ സമീപത്തുകൂടെ 60കാരി വീട്ടിലേക്ക്​ പോകുന്നതിനിടെയായിരുന്നു ആക്രമണം. മദ്യപിച്ചെത്തിയ അഞ്ചുപേര്‍ മധ്യവയസ്​കയെ പിടികൂടുകയും കുറ്റിക്കാട്ടിലേക്ക്​ വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയൂമായിരുന്നു.

അക്രമത്തിന്​ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്​ മധ്യവയസ്​ക തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു.

‘വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ സ്​ത്രീക്ക്​ നേരെ ആക്രമണം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ അന്വേഷണം ആരംഭിക്കുകയും അഞ്ചു​േപരുടെ അറസ്​റ്റ്​ രേഖപ്പെടുത്തുകയും ചെയ്​തു’ ‑സിംഗ്രൗലി ​പൊലീസ്​ സൂപ്രണ്ട്​ അനില്‍ സൊന്‍കാര്‍ പറഞ്ഞു.

ഈ മാസം ആദ്യം 50കാരിയായ രോഗിയെ സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡ്​ ബോയ്​ ബലാത്സംഗം ചെയ്​തിരുന്നു. മധ്യപ്രദേശില്‍ ഇന്‍ഡോറിലാണ്​ സംഭവം.

Eng­lish Sum­ma­ry : five arrest­ed for rap­ing old woman in bhopal

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.