ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച അഞ്ചു പേർ ഫോറസ്റ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിൽ. തൃപ്പുണിത്തുറ സ്വദേശി റോഷന് രാംകുമാര്‍,ഏലൂര്‍ സ്വദേശി ഷെബിന്‍, ഇരിങ്ങാലക്കുട മിഥുന്, സനോജ് പറവൂര്‍, ഷമീര്‍ പറവൂര്‍ എന്നിവരാണ് പിടിയിലായത്. രണ്ട് ആനക്കൊമ്പുകള്‍, നോട്ടെണ്ണൽ മെഷീന്, കത്തി എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ജാസ്മിന് ടവറിലെ റോഷന് രാംകുമാറിന്റെ ഫ്ലാറ്റിൽ നിന്നാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്.
തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ ഇടപാടുകാരെന്ന വ്യാജേന എത്തിയാണ് ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടിയത്. രണ്ട് കോടി രൂപയാണ് ആനക്കൊമ്പിനായി പ്രതികള്‍ ആവശ്യപ്പെട്ടത്. ഫോറസ്റ്റ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്ളൈയിംഗ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുടെ നിര്‍ദേശാനുസരണം പെരുമ്പാവൂര്‍ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുളള സംഘമാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
English Summary: Five arrested for trying to sell ivory.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.