September 26, 2022 Monday

Related news

March 6, 2022
January 22, 2022
December 28, 2021
December 23, 2021
December 20, 2021
November 25, 2021
November 13, 2021
November 3, 2021
October 26, 2021
October 20, 2021

തലസ്ഥാന നഗരിയില്‍ അഞ്ച് കോവിഡ് ക്ലസ്റ്ററുകള്‍

Janayugom Webdesk
തിരുവനന്തപുരം
July 10, 2020 9:45 pm

തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ ഉള്‍പ്പെടെ അഞ്ച് കോവിഡ്  ക്ലസ്റ്ററുകളെന്ന് മുഖ്യമന്ത്രി. നഗരത്തിലെ മൂന്ന് വാര്‍ഡുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. ഒരു പ്രത്യേക പ്രദേശത്ത് അൻപതില്‍ കൂടുതല്‍ കേസുകള്‍ വരുന്നതാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍. തിരുവനന്തപുരത്തെ ക്ലസ്റ്ററില്‍ പരിശോധിച്ച 1192 പേരില്‍ 243 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാനത്ത് ഇന്ന് കോവി‍ഡ് സ്ഥിരീകരിച്ച 129 പേരില്‍ 105 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴിയാണ്.

ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരു ദിവസം ഉണ്ടാകുന്നത് ആദ്യം. ഇന്ന് മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് തലസ്ഥാന നഗരിയില്‍ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്.

മാര്‍ച്ച് 11 നാണ് തിരുവനന്തപുരം ജില്ലയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയില്‍ ഇതുവരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ബാക്കിയുളള രോഗികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ENGLISH SUMMARY: five clus­ters in trivandrum
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.