Web Desk

പുനെ

January 21, 2021, 7:50 pm

സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം: അഞ്ച് മരണം, ആറ് പേരെ രക്ഷപ്പെടുത്തി

Janayugom Online

സിറം ഇൻസ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീപ്പിടത്തത്തില്‍ അഞ്ച് പേര്‍ മരിച്ചടതായി സ്ഥിരീകരണം. നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചത്. തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ആറു പേരെ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചത്. അഗ്നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കോവിഷീല്‍ഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് തീ പിടച്ച കെട്ടിടത്തിന് അകലെയായതിനാല്‍ വാക്സിൻ നിര്‍മ്മാണവും വിതരണവും തടസമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടകാരണം വൈദ്യുതി ലൈനിലെ തകരാറാണെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. അഗ്നിബാധയെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ENGLISH SUMMARY: five death in serum insti­tute fire

YOU MAY ALSO LIKE THIS VIDEO