സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെളളച്ചാട്ടത്തിലേക്ക്; അഞ്ച് യുവാക്കള്‍ മരിച്ചു

Web Desk

മുംബെെ

Posted on July 03, 2020, 5:30 pm

സെല്‍ഫി എടുക്കുന്നതിനിടെ വെളളച്ചാട്ടത്തിലേക്ക് കാല്‍ വഴുതി വീണ് അഞ്ച് യുവാക്കള്‍ മരിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. വെളളച്ചാട്ടത്തിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകകടമുണ്ടാവുകയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിന്ടെയാണ് അഞ്ച് അംഗ സംഘം യാത്ര നടത്തിയത്. പല്‍ഘറിലെ ജവഹര്‍ ഏരിയയിലെ വെളളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. നിമേഷ് പട്ടേല്‍, ജയ് ഭോയിര്‍, പ്രതമേഷ് ചവാൻ, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്നാകര്‍ എന്നിവരാണ് മരിച്ചത്.

സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര്‍ അബദ്ധത്തില്‍ വെളളത്തില്‍ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുളളവര്‍ ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരും മുങ്ങി മരിച്ചതായി പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY: Five drown dur­ing self­ie bid at water­fall in Maha­rash­tra’s Pal­ghar
YOU MAY ALSO LIKE THIS VIDEO