Web Desk

ന്യൂ​ഡ​ൽ​ഹി

February 12, 2020, 3:43 pm

ഒ​രു കുടുംബത്തിലെ അ​ഞ്ചു പേ​രെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

Janayugom Online

ഒ​രു കുടുംബത്തിലെ അ​ഞ്ചു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹിയിൽ ഭ​ജ​ൻ​പു​ര​യി​ലാണ് അ​ഞ്ചു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ശം​ഭുനാഥ് (43)​, ഭാര്യ സുനിത (38), മക്കൾ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം പുറത്തറിയുന്നത്. ആ​റു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ഭ​ജ​ൻ​പു​ര ജി​ല്ല​യി​ൽ താ​മ​സം തുടങ്ങിയത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് അയൽവാസികളാണ് പൊലീസിൽ വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ വാതിൽ പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് പൂട്ട് പൊളിച്ച് അകത്തു കടന്ന പോലീസുകാർ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചു. അതേസമയം വീട് കൊള്ളയടിക്കപ്പെട്ടിട്ടില്ലെന്നും കൂട്ട ആത്മഹത്യ തന്നെയാണെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് നോർത്ത് ഈസ്റ്റ് ദില്ലിയിലെ ഡിസിപി പറഞ്ഞു.

നേരത്തെ ഡല്‍ഹിയിലെ ബുരാരിയില്‍ ദുരൂഹ സാഹചര്യത്തിൽ, ഭാട്ടിയ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാരായൺ ദേവി, മക്കളായ ഭാവനേഷ് ഭാട്ടിയ, ലളിത് ഭാട്ടിയ, ഭാര്യമാരായ സവിത, ടീന, മകൾ പ്രതിഭ, അഞ്ച് കൊച്ചുമക്കൾ എന്നിവരെയാണ് 2018 ജൂലൈ 1 ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം കൃത്യത്തിന് പിന്നിൽ ദുർമന്ത്രവാദമാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങൾ പൊലീസ് ലഭിച്ചിരുന്നു. വീട്ടിലെ പൂജാമുറിയിൽ നിന്നു ലഭിച്ച ബുക്കിൽ നിന്നാണ് കുടുംബത്തിലെ അംഗങ്ങളിൽ ചിലർ ദുർമന്ത്രവാദത്തിന് അടിപ്പെട്ടിരുന്നെന്ന് മനസ്സിലാക്കിയത്. 2017 മുതൽ ഈ ബുക്കിൽ ചില കാര്യങ്ങൾ എഴുതിയിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയതും.

Eng­lish Sum­ma­ry: five fam­i­ly mem­bers found dead

YOU MAY ALSO LIKE THIS VIDEO