27 March 2024, Wednesday

അസദുദ്ദീൻ ഒവൈസിയുടെ വീടിന് നേരെ ആക്രമണം: ഹിന്ദുസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
September 22, 2021 1:14 pm

എഐഎംഐഎം നേതാവും പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വീടിന് നേരെ ആക്രമണം. ഹിന്ദു സേനയുടെ പ്രവർത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിച്ചത്. അക്രമികള്‍ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒവൈസിയുടെ വീടിന് നേരെ ആക്രമണം നടക്കുന്നതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അക്രമികൾ ഗെയ്റ്റ് കേടുവരുത്തുകയും വീടിന്റെ ചില്ലുകൾ എറിഞ്ഞു ഉടയ്ക്കുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Eng­lish sum­ma­ry; five From Hin­du Sena Arrest­ed For Van­dal­is­ing Asadud­din Owaisi’s Home: Cops

You may also  like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.