Janayugom Online
അപകടത്തിൽ പെട്ട കാർ

കാറ് നിയന്ത്രണം വിട്ട് മറിഞ്ഞു അഞ്ചുപേര്‍ക്ക് പരുക്ക്

Web Desk
Posted on April 29, 2019, 9:26 pm

താമരശ്ശേരി:കോഴിക്കോട് വയനാട് ദേശീയപാതയില്‍ പെരുമ്പള്ളിയില്‍ കാറ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ത്ഥികളായ അഞ്ചുപേര്‍ക്ക് പരുക്ക് പറ്റി. ദേശീയപാതയില്‍ പെരുമ്പള്ളി അങ്ങാടിക്ക് സമീപത്തെ വളവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. വയനാട്ടിലെ സുഹൃത്തിന്റെ വീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ നിയന്ത്രണംവിട്ട കാറ് റോഡിന്റെ മറുവശത്തെ കള്‍വര്‍ട്ടറില്‍ ഇടിച്ച് ഓവുചാലിലേക്ക് പതിക്കുകയായിരുന്നു
മഞ്ചേരി ആനക്കയം സ്വദേശി സിന്‍സാറുല്‍ ഹഖ്, കരുവാരക്കുണ്ട് സ്വദേശി ഷാലി മുബാറക്, കിഴിശ്ശേരി സ്വദേശി സ്വാദിഖ് അലി, കാളികാവ് സ്വദേശി മുഹ്‌ലിസ്, മണ്ണാര്‍ക്കാട് സ്വദേശി മുര്‍ഷിദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറിനുള്ളില്‍ കുടുങ്ങിയ ഇവരെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു