ഗ്യാസ് നിർമ്മാണശാലയിൽ സ്ഫോടനം; അഞ്ചു പേർ മരിച്ചു

Web Desk

വഡോദര

Posted on January 11, 2020, 3:56 pm

ഗ്യാസ് നിർമ്മാണശാലയിൽ സ്ഫോടനം. അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്ക്. ഗുജറാത്ത് വഡോദരയിൽ ഇന്ന് രാവിലെ 11ന് എയിംസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാവസായിക അടിസ്ഥാനത്തിൽ ഗ്യാസ് നിർമ്മിച്ച് നൽകുന്ന കമ്പനിയാണിത്.

ഓക്സിജൻ, നൈട്രൻ, ആർഗൺ തുടങ്ങിയ ഗ്യാസുകളാണ് ഇവിടെ നിർമ്മിക്കുന്നത്. സംഭവത്തിന്റെ കാരണം പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.