28 March 2024, Thursday

Related news

August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022
December 21, 2022

ബസ്‌സ്റ്റാന്‍ഡ് പോലെ വിമാനത്താവളം, ഉന്തിനും തള്ളിനുമിടയില്‍ അഞ്ച്പേര്‍ മരിച്ചു

Janayugom Webdesk
കാബൂള്‍
August 16, 2021 5:22 pm

താലിബാന്‍ പിടിച്ചെടുത്ത ശേഷം അഫ്ഗാന്‍ വിമാനത്താവളത്തിലേക്ക് ജനങ്ങള്‍ ഇരച്ചുകയറുന്നത് തുടരുന്നു. താലിബാനില്‍ നിന്ന് രക്ഷനേടാന്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനായാണ് ജനങ്ങള്‍ വിമാനത്താവളത്തില്‍ ഇരച്ചുകയറുന്നത്. താലിബാന്‍ അധിനിവേശത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേര്‍ മരിച്ചു. വിമാനത്താവളത്തില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടകളുണ്ട്.

കാബൂള്‍ അടക്കം സുപ്രധാന നഗരങ്ങള്‍ പിടിച്ചടക്കി താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായി. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് നിരവധി പേരാണ് രക്ഷയുടെ കവാടം തേടി വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ എത്തിയതോടെ വിമാനത്താവളത്തില്‍ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങളുടെ തിരക്കിനിടയില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ് നടന്നതായും സൂചനയുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വെടിയൊച്ച കേള്‍ക്കാം. ഈ വെടിവെപ്പിലാണോ അഞ്ച് പേര്‍ മരിച്ചത് എന്നത് വ്യക്തമല്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിവെച്ചതിന്റെ ശബ്ദമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish sum­ma­ry: five killed in rush in kab­ul airport

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.