Web Desk

January 02, 2021, 5:41 pm

എത്ര പേർക്കറിയാം ഒരു ചിരികൊണ്ട്‌ ഇങ്ങനെ 5 ‘സൈക്കോളജിക്കൽ’ ഗുണങ്ങൾ ഉണ്ടെന്ന്

Janayugom Online

തിരക്കിട്ട ജീവിതത്തില്‍ മനസ്സ് തുറന്നൊന്ന് ചിരിക്കാൻ നമുക്ക് സമയം കണ്ടെത്താനാവുന്നില്ല. ചിരി നിങ്ങളുടെ പ്രശ്നങ്ങളെ ലഘൂകരിക്കുകയും കുറച്ചു നേരത്തേക്കെങ്കിലും ജീവിതത്തിലെ പ്രശ്നങ്ങള്‍ മറക്കാൻ സഹായിക്കുന്നു. ചിരി പ്രദാനം ചെയ്യുന്ന ആരോഗ്യ നേട്ടങ്ങള്‍ നിരവധിയാണ്. നമ്മുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒരു ചെറു ചിരിക്ക് ഒരുപാട് സഹായം നല്‍കുവാൻ കഴിയും. ചിരിയും ആരോഗ്യവും കൈകോര്‍ത്ത് പോകുന്ന രണ്ട് വസ്തുതകളാണ്.

ചിരി ആരോഗ്യപരമായി മനസ്സിനെ എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
എല്ലാ പ്രശ്നങ്ങളെയും ഒരു ചിരിയോടെ നേരിടുന്നവരെ കണ്ടിട്ടില്ലേ? എന്തെങ്കിലും സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ ചിരിക്കുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ സൗമ്യമായും ചെറു പുഞ്ചിരിയോടും കൂടി സമീപിക്കുന്നത് അനായാസം വിജയം കൈവരിക്കാൻ സഹായിക്കും. ഇതുവഴി നിങ്ങളുടെ സുഹൃത്തോ പങ്കാളിയോ ആയ വ്യക്തിയോടൊപ്പം പ്രശ്നങ്ങള്‍ ഒരുമിച്ച് നേരിടാൻ പ്രാപ്തരാക്കും.

ആത്മവിശ്വാസം ഉയര്‍ത്തുന്നു
നിങ്ങളോട് തന്നെ സ്വയം ചിരിക്കുന്നത് ആത്മവിശ്വാസം ദൃഢമാക്കാൻ സഹായിക്കും. സ്വയം ചിരിക്കുന്നത് സ്വന്തമായി അവലോകനം നടത്താനും അതുവഴി ആത്മാഭിമാനം വര്‍ദ്ധിക്കാനും ഇടയാക്കും.

ഹൃദയ ആരോഗ്യം
ചിരിക്കുമ്പോള്‍ രൂപപ്പെടുന്ന എൻഡോര്‍ഫിൻ ഹോര്‍മോണുകള്‍ മനസിനെയും ഹൃദയത്തിനെയും ഉത്തേജിപ്പിക്കുന്നതുവഴി രക്തസമ്മര്‍ദ്ദം കുറയുന്നതിനും കാരണമാകുന്നു.

വേദന ഇല്ലാതാക്കുന്നു
ശാരീരികമോ മാനസികമോ ആയ വേദനയകറ്റാൻ കഴിയുന്ന ഒരു സ്വാഭാവിക വേദനസംഹാരിയാണ് ചിരി. വേദന കുറയ്ക്കുന്നതിനായി തലച്ചോർ പുറത്തുവിടുന്ന എൻഡോർഫിനുകൾ എന്ന രാസ ഹോർമോൺ പുറത്തിറക്കുന്നതിലൂടെ, ചിരി നിങ്ങളുടെ മനസ്സിനെ ശാരീരിക വേദനയിൽ നിന്ന് അകറ്റാൻ സഹായിക്കും. ഒപ്പം നിങ്ങളെ ഒരു താൽക്കാലിക സൗഖ്യത്തിലേക്ക് നയിക്കുകയും ചെയ്യും.

ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു
വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതില്‍ ചിരിക്ക് പ്രാധാന്യമുണ്ട്.ഒരു നല്ല ചിരി ബന്ധങ്ങളെ ദൃഢപ്പെടുത്തുകയും അതുവഴി വ്യക്തികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നതിനും കാരണമാക്കുന്നു.

Eng­lish Sum­ma­ry : Laugh­ter Health Benefits

You may also like this video :