June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

എല്ലാവരും പോയോ.. ഞാന്‍ തനിച്ചായോ? അഞ്ച്‌പേരുടെ ജീവനെടുത്ത അപകടം തനിച്ചാക്കിയത് ഈ പ്രവാസിയെ

By Janayugom Webdesk
February 2, 2020

കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍മരിച്ചത് കേരളത്തെയാകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. ജീവന്‍ നഷ്ടപ്പെട്ട അഞ്ചുപേര്‍ ഉണ്ടാക്കിയതിലും വലിയ വേദനയാണ് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഉള്ളാട്ടില്‍പടി വീട്ടില്‍ തനിച്ചായിരിക്കുന്ന പ്രവാസിയായ പ്രവീണ്‍ കുമാറിനെ കാണുമ്പോള്‍ എല്ലാവര്‍ക്കും തോന്നുന്നത്. കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടെന്നും ഒരാള്‍ മരിച്ചെന്നും മാത്രമേ പ്രവീണിന് നാട്ടില്‍ എത്തുന്നതു വരെ അറിവുള്ളൂ. എന്നാല്‍ വീട്ടിലേക്ക് നടന്നു കയറിയ പ്രവീണിനെ നടുക്കികൊണ്ടാണ് ആ വാര്‍ത്ത ബന്ധുക്കല്‍ പര#്‌ഞൊപ്പിച്ചത്. അച്ഛനും അമ്മയും ഭാര്യയും മകനും ഭാര്്യാമാതാവുമുള്‍പ്പെടെ അഞ്ചുപേരെയാണ് പ്രവീണിന് നഷ്ടമായത്.

കാറപടത്തില്‍ കോട്ടയം തിരുവാതുക്കല്‍ ഉള്ളാട്ടില്‍ വീട്ടിലെ പ്രവീണി(ബിനോയ്) ന്റെ അച്ഛനമ്മമാരായ കൈക തമ്ബി (68), വല്‍സല (65), ഭാര്യ പ്രഭ (40), മകന്‍ അര്‍ജുന്‍ (അമ്ബാടി19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കല്‍ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ് താമസം.തമ്പിയുടെ അനന്തരവളുടെ മകളുടെ നൃത്ത അരങ്ങേറ്റം കാണാന്‍ പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍പോയി മടങ്ങിവരുമ്‌ബോഴായിരുന്നു അപകടം നടന്നത്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ച് പേരും ദാരുണമായി മരണപ്പെട്ടിരുന്നു. ലോറിക്ക് അടിയിലേയ്ക്ക് ഞെരുങ്ങി അമര്‍ന്ന് കയറിയ കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്.കാറോടിച്ചിരുന്ന അര്‍ജുന്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രഭയും പ്രവീണിനൊപ്പം കുവൈത്തിലായിരുന്നു.

അടുത്തകാലത്താണ് നാട്ടിലെത്തിയത്. തിരുവാതുക്കലില്‍ ലോട്ടറി വ്യാപാരം നടത്തുകയായിരുന്നു തമ്ബി. അര്‍ജുന്‍ മണര്‍കാട് സെന്റ് മേരീസ് ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.
നേരത്തെ വിദേശത്ത് നഴ്‌സായിരുന്നു. പിന്നീട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രവീണിന് ജോലി ലഭിച്ചു. ഇതോടെയാണ് പ്രവീണും കുവൈത്തിലേക്കു പോയത്.മകന്‍ അമ്പാടിയുടെ (അര്‍ജുന്‍)പഠന ആവശ്യത്തിനായി പ്രഭ ജോലി ഉപേക്ഷിച്ച് നാട്ടില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ വീടിനു ചേര്‍ന്നുള്ള മറ്റൊരു വീടും മാസങ്ങള്‍ക്കു മുന്‍പ് ഇവര്‍ വാങ്ങി.വീടിന്റെ റജിസ്‌ട്രേഷനുള്‍പ്പെടെയു ആവശ്യങ്ങള്‍ക്കായി പ്രവീണ്‍ ഏതാനും മാസം മുന്‍പാണ് നാട്ടിലെത്തിയിരുന്നു.ഈ മാസം നാട്ടിലെത്തി പ്രഭയെയും കൂട്ടിയാത്ര പോകാനിരിക്കെയാണ് ദുരന്തം.

കോട്ടയം മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്നു രാവിലെ എട്ടോടെ തിരുവാതുക്കല്‍ ഗുരുമന്ദിരം റോഡില്‍ വീടിനു സമീപമുള്ള മൈതാനത്തു പ്രത്യേകം തയാറാക്കിയ പന്തലില്‍ എത്തിക്കും.പൊതുദര്‍ശനത്തിനു ശേഷം വേളൂര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍ സംസ്‌കരിക്കും. കാളികാവില്‍ എതിര്‍ദിശയില്‍ വന്ന തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അര്‍ജുനാണു കാര്‍ ഓടിച്ചിരുന്നത്. തമ്ബി മുന്‍സീറ്റിലും പ്രഭയും ഉഷയും വത്സലയും പിന്‍സീറ്റിലുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറിലുണ്ടായിരുന്ന എല്ലാവരും തല്‍ക്ഷണം മരിച്ചു.

 

Eng­lish Sum­ma­ry: Five mem­bers of a fam­i­ly were died an acci­dent followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.